Share this Article
തെങ്ങുകയറുന്നതിനിടെ യുവാവ് കൈവിട്ട് തലകീഴായി മറിഞ്ഞു; രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍
വെബ് ടീം
posted on 17-11-2023
1 min read
ACCIDENT IN ANCHERI WHILE COCONUT CLIMBING

തൃശൂര്‍: തെങ്ങുകയറുന്നതിനിടെ യുവാവ് കൈവിട്ട് തലകീഴായി മറിഞ്ഞു. തൃശൂര്‍ അഞ്ചേരി സ്വദേശി ആനന്ദിനെ അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ താഴെയിറക്കി. ഇന്ന് രാവിലെയാണ് സംഭവം. 

മെഷീന്‍ ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ അബദ്ധത്തില്‍ കൈവിട്ടുപോകുകയായിരുന്നു. തലകീഴായി കുറച്ചുനേരം തൂങ്ങി നിന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി താഴെ ഇറക്കുകയായിരുന്നു. 42 അടി ഉയരമുള്ള തെങ്ങിന് മുകളിലാണ് ഇയാള്‍ കുടുങ്ങിയത്.

വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യുവാവിനെ താഴെയിറക്കുകയായിരുന്നു. യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.സ്ഥിരം തെങ്ങുകയറുന്നയാളാണ് ആനന്ദെന്ന് നാട്ടുകാര്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories