കൊല്ലം: ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് തൂങ്ങിമരിച്ച ദിവസം വൈകിട്ട് ഏഴുമണിയോടെ ഭാര്യ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി. ഒളിച്ചോടിയ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിന് മുമ്പാണ് വിദേശത്തു നിന്നും ഭർത്താവ് നാട്ടിലെത്തിയത്.ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരിന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
ഈ വിവരം അറിഞ്ഞ ഭർത്താവ് ഭാര്യയുമായി ചില തർക്കങ്ങളും ബഹളവും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നടന്നിരിന്നു. ഇതുമായി ബന്ധപ്പെട്ട്ബന്ധുക്കളുടെയുംജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചില ഒത്തുതീർപ്പ് ചർച്ചകൾനടത്തിയിരുന്നുവെങ്കിലും ഭാര്യ കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളി ൽ തിങ്കളാഴ്ച്ച തൂങ്ങിമരിച്ചത്