Share this Article
കണ്ണവത്ത് കാർ കലുങ്കിൽ ഇടിച്ചു തകർന്ന് യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 28-08-2023
1 min read
Young man died after his car hit a culvert at Kannavam near Thalassery

കണ്ണൂർ : കണ്ണവം എടയാർ പതിനേഴാം മൈലിൽ കാർ കലുങ്കിൽ ഇടിച്ചു യുവാവ് മരിച്ചു. കണ്ണവം പൂഴിയോട് സ്വദേശി ഷഹൽ (22) ആണ് മരിച്ചത്. സഹോദരൻ സിനാൻ പരുക്കുകളോടെ ചികിത്സയിലാണ്. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. 


അപകടത്തിൽ കാർ പൂർണമായും തകർന്നു. ഷഹലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ നെടുംപൊയിൽ ഭാഗത്തുനിന്നു കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു. വീട്ടിലേക്ക് എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് അപകടം നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories