കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്.
പാലക്കാട്ട് കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂര്‍ പൊലീസ് പാലക്കാട്ടേക്ക് പോയി. തിങ്കളാഴ്ച വൈകിട്ടുമുതലാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടുപേരെ കാണാതാകുന്നത്.
ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവർ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. പെൺകുട്ടി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.