വയനാട് വാകേരിയില്‍ നിന്നും പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവിന് ശത്രക്രിയ നടത്താന്‍ തീരുമാനം..വിദഗ്ദ പരിശോധനയില്‍ മുറിവ് ആഴമേറിയതാണെന്ന് കണ്ടെത്തി. ഇതോടെയാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനമായത്..
വയനാട്ടിലെ കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവയെ പിടികൂടി ഇന്നലെ രാവിലെയാണ് തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് ഇന്നലെ തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു
ആദ്യം ഘട്ടത്തില്‍ മുഖത്തെ മുറിവ് വൃത്തിയാക്കി..ആദ്യം ആന്‍റി ബയോട്ടിക് ചികിത്സയാണ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദഗ്ദ പരിശോധനയിലാണ് മുറിവ് 8 സെന്‍റീമീറ്ററോളം ആഴമുള്ളതാണെന്ന് കണ്ടെത്തിയത്. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ട്. ചികിത്സക്കായി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിലെ ശസ്ത്രക്രിയ വിഭാഗത്തിൻെറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമെത്തിയാണ് ചികിത്സ ലഭ്യമാക്കുക.