Share this Article
മൂന്നുവർഷത്തോളം 13 കാരിയെ പീഡിപ്പിച്ച 46 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
The police arrested a 46-year-old man who molested a 13-year-old girl for three years

 മൂന്നുവർഷത്തോളം 13 കാരിയെ   പീഡിപ്പിച്ചു വരികയായിരുന്ന 46 കാരനെ ചിതറ പൊലീസ്  അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ കാരിച്ചിറ സ്വദേശി സുബാഷാണ് പോക്സോ കേസിൽ അറസ്റ്റിൽ ആയത് . ഉടുമ്പിനെ കടത്തിയ സംഭവത്തിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് പോക്സോ കേസിൽ സുബാഷിനെ ചിതറ പൊലീസ്  കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പെൺകുട്ടിയെ അനുനയിപ്പിച്ച് പ്രതിയുടെ വീട്ടിൽ വച്ചും, കുട്ടിയുടെ വീട്ടിൽ വച്ചും ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചും പ്രതി പീഡിപ്പിച്ചു എന്നാണ് കേസ്.

പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നുവർഷത്തോളമായി പീഡിപ്പിച്ചു വരികയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചു തുടർന്ന് സ്കൂളിൽ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിപ്പിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കൽ പരിശോധനക്ക്‌ വിധേയമാക്കിയപ്പോൾ കുട്ടി പീഡിപ്പിക്കപ്പെട്ടു  എന്ന്  കണ്ടെത്തി. തുടർന്ന് സുബാഷിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ നിന്നും കസ്റ്റഡി വാങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories