ആലപ്പുഴയില്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കാളാത്ത് വാര്‍ഡ് തടിക്കല്‍ സുരേഷ് ആണ് മരിച്ചത്. തലയില്‍ പരിക്കേറ്റ നിലയിലാണ് സുരേഷിന്റെ മൃതദേഹം.
മകന്‍ നിഖിലുമായി സുരേഷ് ഇന്നലെ രാത്രി വഴക്കിട്ടിരുന്നു. നിഖിലിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാത്രി ഒരു മണിയോടെ ആണ് സംഭവം. ആഹാരത്തിനു ശേഷം സംസാരം പിന്നീട് വാക്കേറ്റം ആയി മാറുകയും അച്ഛനെ മകൻ തലയ്ക്ക് അടിക്കുകയും ആയിരുന്നു. ഭർത്താവിനെ തലക്കടിക്കുന്നത് കണ്ട് ഭാര്യയുടെ ബോധം നഷ്ടപ്പെട്ടു പിന്നീട് ബോധം വന്നപ്പോഴാണ് ഭർത്താവിനെ ചോരയിൽ കുളിച്ച് കിടക്കുന്നത് ഭാര്യ കണ്ടത്. തുടർന്നാണ് ഭാര്യ നാട്ടുകാരെ വിവരമറിയിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് മകൻ നിഖിൽ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതി ഇപ്പോൾ ഒളിവിലാണ്.