മലപ്പുറം: ചുറ്റുമതിൽ തകർന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.താനൂർ കാരാട് മുനമ്പം പഴയ വളപ്പിൽ ഫസലിൻ്റെ മകൻ മൂന്ന് വയസുകാരൻ ഫർസിൻ ഇസയാണ് മരണപ്പെട്ടത്.വീടിന് സമീപത്തെ ചുറ്റുമതിലാണ് തകർന്നത് വീണത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിൻ്റെ ദേഹത്തേക്ക് ചുറ്റുമതിൽ തകർന്ന് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് അപകടം.ഈ സമയത്ത് മാതാവും വീട്ടുകാരും കുട്ടിക്ക് സമീപം ഉണ്ടായിരുന്നു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ മതില്‍ കുതിര്‍ന്നിരുന്നതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.