തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
30 വർഷമായി ക്ലിനിക് നടത്തി വരുകയായിരുന്നെന്നാണ് റിപ്പോർട്ട് . ഓപ്പറേഷൻ വ്യാജ’ന്റെ ഭാഗമായായിരുന്നു ആരോഗ്യവകുപ്പിന്റെ പരിശോധന. കിഴക്കുംപാട്ടുകരയിലായിരുന്നു ക്ലിനിക് നടത്തിയിരുന്നത്.