Share this Article
തൃശ്ശൂര്‍ കാഞ്ഞാണി വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവക ദേവാലയത്തില്‍ തിരുനാള്‍
Thirunal at St. Anthony's Parish Church, Karamuk, Thrissur

തൃശ്ശൂര്‍ കാഞ്ഞാണി വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവക ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിക്കുന്നു. വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നവംബര്‍ 11,12,13 തീയതികളിലായി ആഘോഷിക്കുന്നു . 11 ന് വൈകീട്ട് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, സന്ദേശം, കൂടുതുറക്കല്‍ ശുശ്രൂഷ, നേര്‍ച്ച എന്നിവ നടക്കും. ഫാദര്‍ ജോസ് ചാലക്കല്‍ കാര്‍മ്മികനാകും. 12 ന് രാവിലെ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാദര്‍ പോള്‍ തേക്കാനത്ത് മുഖ്യകാര്‍മ്മികനാകും. ഫാദര്‍ ലിജോ ചിറ്റിലപ്പിള്ളി തിരുനാള്‍ സന്ദേശം നല്‍കും. ഫാദര്‍ സിജേഷ് സിഎംഐ സഹകാര്‍മ്മികനായിരിക്കും. ദിവ്യബലിക്ക് ഫാദര്‍ ഫ്രിന്റോ കിഴക്കേ കണ്ണഞ്ചിറ കാര്‍മ്മികനാകും.  13 ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, ഒപ്പീസ് എന്നിവ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories