തൃശൂർ: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ പിടിയാന 'താര' ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക് പ്രായം. സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരൻ 1957 ൽ ആണ് ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണതിടമ്പ് ഏറ്റാനും താരക്ക് നിയോഗം ലഭിച്ചിട്ടുണ്ട്.