Share this Article
മീന്‍ പിടിക്കാന്‍ തോട്ടിൽ പോയപ്പോള്‍ മൂര്‍ഖന്‍ പാമ്പ് കടിച്ചു; യുവാവ് മരിച്ചു
വെബ് ടീം
posted on 22-07-2023
1 min read
SNAKE BITE

കണ്ണൂര്‍:  പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍-  ജാനു ദമ്പതികളുടെ മകനാണ്. 

വീടിനു സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ഷാജിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ വിദഗ്ധ ചികിത്സയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories