Share this Article
കോട്ടയത്ത് വൻ കവർച്ച; ഒരുകോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു
വെബ് ടീം
posted on 07-08-2023
1 min read
kottayam kurichi sudha finance robbery case

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്‍സ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ടുലക്ഷം രൂപയും നഷ്ടമായെന്നാണ് വിവരം.

ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച തുറന്നപ്പോളാണ് മോഷണവിവരം പുറത്തറിയുന്നത്. രാവിലെ സ്ഥാപനം വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് പൂട്ട് പൊളിച്ചനിലയില്‍ കണ്ടത്. ഇതോടെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് പണവും സ്വര്‍ണവും കവര്‍ന്നതെന്നാണ് പ്രാഥമികനിഗമനം. സ്ഥാപനത്തിലേക്കുള്ള കോണിപ്പടികളിലും ചുമരിലും സോപ്പുപൊടി വിതറിയ നിലയിലാണ്.

കോട്ടയം പോളച്ചിറ സ്വദേശി പരമേശ്വരന്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സുധ ഫൈനാന്‍സ്. വിവരമറിഞ്ഞ് കോട്ടയം എസ്.പി. അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories