ശബരിമലയിൽ പുഷ്പാഭിഷേകത്തിന് പൂക്കൾ എത്തിക്കാൻ ഗുജറാത്ത് കമ്പനി. ഇ ടെണ്ടർ വഴി നടന്ന ലേലത്തിലൂടെയാണ് കരാർ ലഭിച്ചത്. ലേലത്തിൽ ഒരു ടെണ്ടർ മാത്രമേ ഉണ്ടായിരുന്നുന്നുള്ളു. ഇതോടെയാണ് ഗുജറാത്ത് കമ്പനിക്ക് കരാർ ലഭിച്ചത്.
1,46,55,555 രൂപയ്ക്കാണ് ഇവർ കരാർ ഉറപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ, 18 ശതമാനം ജിഎസ്ടിയും ഇഎംടിയും അടക്കണം. ഇതോടെ ആകെ അടക്കേണ്ട തുക ഒരു കോടി 80 ലക്ഷം വരെ ആകും.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയിടങ്ങളിൽ നിന്നാണ് കഴിഞ്ഞ കാലങ്ങളിൽ പൂക്കൾ കൊണ്ടുവന്നിരുന്നത്. പുതിയ കരാറുകാരനും സമീപ സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്തിക്കാനാണ് പദ്ധതി.
ശബരിമലയിൽ ഏറ്റവും പ്രധാന വഴിപാടാണ് പുഷ്‌പാഭിഷേകം. താമര, ജമന്തി, അരളി, തുളസി, മുല്ല, കൂവളം തുടങ്ങിയവയുടെ പൂക്കളും ഇലകളുമാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ദിവസേന ഇതിനായി ടൺ കണക്കിന് പൂജാ പുഷ്പങ്ങൾ വേണ്ടി വരും.വൈകുന്നേരം ഏഴ് മുതൽ രാത്രി 9.30 വരെയാണ് അയ്യപ്പന് ശ്രീകോവിലിൽ താന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിൽ പുഷ്പാഭിഷേകം നടത്തുന്നത്.
ദിവസേന ഇതിനായി ടൺ കണക്കിന് പൂജാ പുഷ്പങ്ങൾ വേണ്ടി വരും. ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതോടെ അളവും കുടും.ഓരോ ദിവസത്തെ പൂജയ്‌ക്ക് ആവശ്യമായ പൂക്കൾ പമ്പയിൽ എത്തിച്ച് ട്രാക്ടർ വഴി സന്നിധാനത്തേക്ക് എത്തിക്കുകയാണ് പതിവ്. ജീവനക്കാർക്ക് പുറമേ തന്ത്രിയും മേൽശാന്തിയും പൂക്കളുടെ ഗുണനിലവാരം പരിശോധിക്കും