ആലപ്പുഴ കരുമാടി സ്വദേശി മേരിയ്ക്ക് ചെറുപ്പത്തിലെ ഇരു കണ്ണുകൾക്കും കാഴ്ച നഷ്ട്ടപെട്ടതാണ്. വെളിച്ചമില്ലാത്ത ജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഒരു വീട് വേണമെന്ന ആഗ്രഹം പോലും ഈ അറുപതിയേട്ടുകരിക്ക് ഇപ്പോഴും സാധ്യമായിട്ടില്ല.
രണ്ടര വയസ്സിലാണ് മേരിയുടെ കണ്ണുകൾക്ക് വെളിച്ചം നഷ്ട്ടമായത്.അന്ധതയിലും മറ്റുള്ളവർക്ക് വെളിച്ചം നൽകാനായി ശ്രമിച്ചുകൊണ്ടേ ഇരുന്നു.ബ്ലിൻഡ് സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സെടുത്ത് ജീവിതം മുന്നോട്ട് കൊണ്ട്പോയ മേരി ഈ ജോലി ഉപേക്ഷിച് സുവിശേഷ വേലയിക്കായി ഭർത്താവ് ജോർജിന്റെ കൂടെ വീടുകൾ കയറി.ജോർജിന്റെ കണ്ണുകൾക്കും കാഴ്ച ഇല്ലായിരുന്നു
ആദ്യ കാലത്ത് ഷെഡിലായിരുന്നു മേരിയുടെയും കുടുംബത്തിന്റെയും ജീവിതം. സുവിശേഷ വേലയിക്കായി പോകുമ്പോൾ കിട്ടുന്ന തുകയിൽ നിന്നും ജീവിതം കഴിഞു പോകും.ജോർജ് മരിച്ചതോടെ അന്ധതയിൽ മേരി ഒറ്റയ്കാണ്.മഴക്കാലം മേരിക്ക് പേടി സ്വപ്നമാണ്. വെള്ളം കയറിയാൽ മേരിയും മകനും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം വെള്ളത്തിനു അടിയിലാകും. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് പണി തുടങ്ങിയെങ്കിലും 2018 ലെ പ്രളയത്തിൽ ആർത്തലച്ചു വന്ന വെള്ളം ഈ കുടുംബത്തിന്റെ പ്രതീക്ഷകളെ കടപുഴക്കി .ഇന്നും പണി തീരതെ കിടക്കുന്ന ആ വീട്ടിൽ നല്ലൊരു ടോയ്‌ലെറ്റോ ഭക്ഷണം പാകം ചെയ്യാൻ ഒരു അടുക്കളയോ ഇല്ല. ചാക്കുകൾ കൂട്ടി കെട്ടിയാണ് വാതിലുകൾക്ക് പകരം ഉപയോഗിക്കുന്നത്
വെള്ളം കയറുന്ന പതിവ് ഉള്ളതിനാൽ വീടിന്റെ തറഭാഗം ഉയരത്തിലാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ നിന്നും വീണ് മേരിയുടെ തലയിൽ പരിക്കേൾക്കുകയും ചെയ്തു .മകൻ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. വാടക ഓട്ടോ ആയതിനാൽ അന്നന്നുള്ള വരുമാനം മാത്രമാണ് ലഭിക്കുന്നത്. മേരിക്കു വികലംക പെൻഷൻ ലഭിക്കുന്നുണ്ട്. എന്നാൽ ഒരു വീടെന്ന സ്വപനം യാഥാർഥ്യം ആകണമെങ്കിൽ അർഹമായ ആനുകൂല്യങ്ങൾ നൽകാൻ അധികാരികൾ തയ്യാറാകണം