കോഴിക്കോട് തോട്ടുമുക്കത്ത് സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. പനമ്പിലാവ് സ്വദേശി പുളിക്കയില്‍ തോമസിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടംചെയ്യുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ നാലിനാണ് ലോറി ഡ്രൈവറായ തോമസിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തോളെല്ലിന് പൊട്ടല്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. എല്ലു വിഭാഗം ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയച്ചതായി ബന്ധുക്കള്‍ പറഞ്ഞു. സ്വാഭാവിക മരണമെന്നതിനാല്‍ മൃതദേഹം പനമ്പിലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. എന്നാല്‍ തോമസ് സുഹൃത്തുക്കളുമായി കയ്യാങ്കളി നടന്നുവെന്നും സാരമായി പരിക്കേറ്റെന്നും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തോമസിന്റെ നിലവിളി കേട്ട് ഓടിച്ചെന്നപ്പോള്‍ വീണുകിടന്നു കരയുന്നതാണ് കണ്ടെതെന്ന് മാതാവ് പറഞ്ഞു. തോമസിന്റെ സുഹൃത്തുക്കളോട് കയ്യാങ്കളിയുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധ മൊഴിയാണ് ലഭിച്ചത്. ഇതാണ് മരണത്തില്‍ സംശയമുണ്ടാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായ