കോട്ടയം: ഈരാറ്റുപേട്ടയിൽ വലിയ അപകടത്തിൽ നിന്ന് കാറും ട്രാവലറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ റോഡിൽ വട്ടം തിരിക്കാൻ ശ്രമിക്കുന്നതിനിടെ വേഗത്തിൽ എത്തിയ ട്രാവലർ സഡൻ ബ്രേക്ക് ഇട്ട് നിർത്തുകയായിരുന്നു. മഴപെയ്തു തെന്നി കിടന്ന റോഡിൽ ട്രാവലർ വട്ടം കറങ്ങിയാണ് റോഡിൽ നിന്നത്.
രണ്ടുദിവസം മുൻപ് ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിലാണ് സംഭവം ഉണ്ടായത്.കേറ്ററിംഗ് യൂണിറ്റിന്റെ വാഹനമാണ് ട്രാവലർ. നിരപ്പായ റോഡിലെ ചെറിയ വളവ് തിരിഞ്ഞ് എത്തിയപ്പോഴാണ് തൊട്ടുമുന്നിൽ കാർ കണ്ടതെന്ന് ട്രാവലർ ഡ്രൈവർ പറഞ്ഞു.
ഡ്രൈവറുടെ മനസ്സാന്നിധ്യമാണ് വലിയ അപകടം ഒഴിവാക്കിയത്.
ടർബോ സഡൻ ബ്രേക്ക് വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം