ഗുരുവായൂര്‍ ആനത്താവളത്തിൽ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു.കൊമ്പന്‍ ചന്ദ്രശേഖരന്റെ കുത്തേറ്റ് രണ്ടാം പാപ്പാന്‍ പാലക്കാട് സ്വദേശി 35 വയസ്സുള്ള രതീഷ് ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം.
വെള്ളം കൊടുക്കാനായി ആനയുടെ അടുത്ത് പോയപ്പോഴായിരുന്നു ആക്രമണം എന്നു പറയുന്നു..കുത്തേറ്റ് വാരിയെല്ലിന് ഉള്‍പ്പടെ ഗുരുതര പരിക്കേറ്റ രതീഷിനെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വഭാവദൂഷ്യത്തിന്റെ പേരിൽ 26 വര്‍ഷത്തോളമായി ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനെ ഗുരുവായൂരിലെ ആനത്താവളത്തില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. പാപ്പാന്‍മാരെ അനുസരിക്കാത്ത പ്രകൃതമാണ് ചന്ദ്രശേഖരന്റെ തടവറ വാസത്തിനു കാരണം. ഈയിടെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍.ഇതിന്‍റെ ഭാഗമായി
കഴിഞ്ഞ ദിവസം ചന്ദ്രശേഖരനെ അഴിച്ച് ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.
മദപ്പാടുകാലത്ത് ചങ്ങല പൊട്ടിക്കുന്നത് ഒറ്റക്കൊമ്പന്റെ കുറുമ്പുകളിലെ പ്രധാനപ്പെട്ടതാണ്.നീരില്‍ തളച്ച സമയത്ത് ഇടഞ്ഞ് ചങ്ങല പൊട്ടിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.