Share this Article
തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ പണി മുടക്കുന്നു
Private hospital nurses in Thrissur district are on strike

തൃശൂര്‍ ജില്ലയിലെ  സ്വകാര്യ ആശുപത്രി നഴ്സുമാർ വെള്ളിയാഴ്ച പണി മുടക്കുന്നു. നൈല്‍ ആശുപത്രിയിലെ  നഴ്സുമാരെ ഉടമ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കാഷ്വാലിറ്റി, അടിയന്തിര ശസ്ത്രക്രിയകൾ തുടങ്ങിയ അത്യാവശ്യ സേനവങ്ങള്‍ക്ക് തടസമില്ല.

വ്യാഴാഴ്ചയാണ് നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമ മര്‍ദിച്ചതായി ആരോപണമുയർന്നത്. ആശുപത്രി ഉടമ ഡോ.അലോകിനെ അറസ്റ്റു ചെയ്യണമെന്നാണ്  യുഎന്‍എയുടെ പ്രധാന ആവശ്യം. അത്യാവശ്യ സേനവങ്ങള്‍ക്കുമാത്രം

നഴ്സുമാരെ അനുവദിക്കും. അതേസമയം  തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്.  

ഡോ. അലോകിനെ നഴ്സുമാര്‍ മര്‍ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമര‍ത്തിലാണ്.  ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാന കാരണം. വേതന വര്‍ധനയാണ് മറ്റൊരു ആവശ്യം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടന്നു. ഒടുവില്‍ വ്യാഴാഴ്ച നടന്ന  ചര്‍ച്ചക്കിടെ  ആശുപത്രി എം.ഡി ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം. 


അതേസമയം, ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും  ഭാര്യയേയും നഴ്സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ അലോക് പറയുന്നു. കയ്യിനു പരുക്കേറ്റ ഡോക്ടറും അലോകും ഭാര്യയും വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുകൂട്ടരുടേയും പരാതിയിന്മേല്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories