Share this Article
മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 25 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
വെബ് ടീം
posted on 07-12-2023
1 min read
SCHOOL BUS OVERTURNED IN MALAPPURAM

മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മലപ്പുറം മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പാങ് കടുങ്ങാമുടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

നിയന്ത്രണം വിട്ട് ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.  ഇറക്കത്തില്‍ നിയന്ത്രണം വിട്ട  ബസ് മരത്തില്‍ ഇടിക്കുകയും  മറിയുകയുമായിരുന്നുവെന്നാണ് ദൃഷ്‌സാക്ഷികള്‍ പറയുന്നത്. 42 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 25ഓളം കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories