Share this Article
കാഞ്ഞാണി ഭാരതീയ വിദ്യാഭവന്‍സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സൈനാപ് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കും
SAINAP will organize a district level quiz competition under the leadership of Kanjani Bharatiya Vidya Bhavans School

തൃശ്ശൂർ  ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കാഞ്ഞാണി ഭാരതീയ വിദ്യാഭവന്‍സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സൈനാപ് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കും. നവംബര്‍ 13ന്  സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. പരിപാടി ഭാരതീയ വിദ്യാഭവന്‍ തൃപ്രയാര്‍ കേന്ദ്രം ചെയര്‍മാന്‍ സന്തോഷ് വാര്യര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ ലേഖ അറിയിച്ചു. 13 മുതല്‍ 25 വയസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് മത്സരങ്ങളില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും തനത് അഭിരുചികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ക്വിസ് മത്സരത്തിന്റെ ലക്ഷ്യമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അറിയിച്ചു . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories