Share this Article
കാസർഗോഡ് ജില്ലയിൽ പനി പടരുന്നു; എച്ച് വൺ എൻ വൺ ബാധിച്ചവരുടെ എണ്ണം 44 ആയി
Fever in Kasargod District; The number of people infected with H1N1 has reached 44

കാസർഗോഡ്  ജില്ലയിൽ എച്ച് വൺ എൻ വൺ ബാധിച്ചവരുടെ എണ്ണം 44 ആയി.  കഴിഞ്ഞ ദിവസം നാല് പേർക്കാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം മാത്രം  ജില്ലയിൽ പകർച്ചപ്പനി ബാധിച്ചവരുടെ എണ്ണം 9884 ആയി ഉയർന്നു . 

ഈ വർഷം 1,13683 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ശനിയാഴ്ച മാത്രം 683 പേർ പനി ബാധിച്ച് ചികിത്സ തേടി. ജില്ലയിൽ കഴിഞ്ഞ ദിവസം ചെള്ളു പനി ലക്ഷണത്തോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സ്ത്രീ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories