ഉപ്പുതറ കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ 4 ആം പ്രതിയും കഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായിരുന്ന ഷിജി രാജിനെയാണ് പീരുമേട് ഡി വൈ എസ്പി ജെ.കുര്യാക്കോസ് അറസ്റ്റു ചെയ്തത്. ഒപ്പം കേസില്‍ ഒന്നാംപ്രതിയായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി അനില്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.