Share this Article
തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 27-12-2023
1 min read
8-months-old-baby-death

കാസർകോട്: തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം. കാസർകോട് കുണ്ടംകുഴിയിലാണ് സംഭവം. റഫീഖ്, സജിന ദമ്പതികളുടെ മകൾ ഹെസ ആണ് മരിച്ചത്.

കുട്ടിയുടെ കഴുത്ത് തൊട്ടിലിന്റെ കയറിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories