Share this Article
കൊച്ചിയില്‍ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു
വെബ് ടീം
posted on 13-10-2023
1 min read
ASI STABBED BY RETIRED SI IN KOCHI


കൊച്ചി:  ഏലൂരില്‍  എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു. എഎസ്‌ഐ സുനില്‍ കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റിട്ടയേഡ് എസ്‌ഐ പോളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബപ്രശ്‌നത്തിലെ പരാതി അന്വേഷിക്കാന്‍ എത്തിയപ്പോളാണ് എസ്‌ഐക്ക് കുത്തേറ്റത്.

പോള്‍ മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചപ്പോഴാണ് പൊലീസ് എത്തിയത്. വാതില്‍ തുറക്കുന്നതിനിടെ പോള്‍ എഎസ്‌ഐ സുനില്‍ കുമാറിന്റെ കയ്യില്‍ കുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. മകള്‍ ആണ് അച്ഛനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

പൊലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories