Share this Article
വഴിയോര കച്ചവടക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
Thrissur News; Fraud Case accused arrested

തൃശ്ശൂര്‍   ചെന്ത്രാപ്പിന്നിയിൽ വഴിയോര കച്ചവടക്കാരിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി പട്ടിമറ്റം  സ്വദേശി 50 വയസ്സുള്ള ഹിജാസ് ആണ് പിടിയിലായത്.ഇക്കഴിഞ്ഞ 15നായിരുന്നു സംഭവം. ചെന്ത്രാപ്പിന്നിയിൽ വഴിയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന തമിഴ് സ്ത്രീയെ കബളിപ്പിച്ചാണ് സ്കൂട്ടറിലെത്തിയ  പ്രതി 5,000 രൂപ തട്ടിയെടുത്തത്. 

തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. മഞ്ചേരിയിലെ ഒരു ലോഡ്ജിൽ താമസിച്ചു വരുന്നതിനിടെയാണ്  ഇയാൾ പിടിയിലായത്. ഇത്തരത്തിൽ ഇയാൾ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

കയ്പമംഗലം ഇൻസ്പെക്ടർ ഇ.ബാലകൃഷ്ണനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ സി.എസ്.സൂരജ്, ഗ്രേഡ് സീനിയർ സി.പി.ഒമാരായ കെ.ഡി.രമേഷ്, വിനോദ്, ബിനോയ്, സുനിൽകുമാർ, സി.പി.ഒമാരായ ഡെൻസ്മോൻ, അനന്ദുമോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories