കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് കാപ്പിമല വൈതല്‍ക്കുണ്ട് വെളളച്ചാട്ടത്തിന് സമീപം ഉരുള്‍പ്പൊട്ടി. ആള്‍ അപായം ഉണ്ടായിട്ടില്ല. വ്യാപകമായി കൃഷിനാശം സംഭവിച്ചു. ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു, മതിലിടിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലയോരമേഖലയിലാണ് ദുരിതം രൂക്ഷം. കണ്ണൂര്‍ കാരശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.