കോഴിക്കോട്: നരിക്കുനിയിൽ പനയിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടിയനാട് പുതിയേടത്ത് കീരികണ്ടി പുറായിൽ കെ ടി സുർജിത്താണ് (38) മരിച്ചത്.
പനയിൽ നിന്നും വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുര്‍ജിത്ത്. അതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സൗമ്യ. മക്കൾ: അമൽജിത്ത്, അവന്തിക.