ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി ശ്രദ്ധ നേടുകയാണ് കാസർഗോട്ടെ ചിത്രകാരൻ ബി എം ബഷീർ. ഇന്ത്യയും, മിഡിൽ ഈസ്റ്റിനെയും നെഞ്ചോട് ചേർക്കുന്ന യൂസഫലിയുടെ ചിത്രം വരച്ചാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ചിത്രം ഒരിക്കൽ നേരിൽകണ്ട് യൂസഫലിക്ക് കൈമാറണമെന്നാണ് കലാകാരന്റെ ആഗ്രഹം.
17 വർഷമായി ചിത്രകലരംഗത്ത് സജീവമാണ് ഈ കലാകാരൻ. കാസർഗോഡിന്റെ വിവിധ പ്രദേശങ്ങൾ തന്റെ നിറങ്ങളാൽ അടയാളപ്പെടുത്തിയിട്ടുമുണ്ട് ഇദ്ദേഹം. കുൽസു ആർട്സില്‍ ആയിരുന്നു ചിത്രകല പരിശീലനം. ചരിത്രസ്മരണകൾ നിറയുന്ന മാലിദ് ദിനാർ പള്ളിയും, ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണന്റെ ചിത്രവും കലാകാരന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. അക്രലിക് പോസ്റ്റർ കളർ ഉപയോഗിച്ചാണ് മനോഹര ചിത്രങ്ങൾ ക്യാൻവാസിലാക്കുന്നത്. ഇന്ത്യയും മിഡിൽ ലിസ്റ്റിനെയും നെഞ്ചോട് ചേർക്കുന്ന എം എ യൂസഫലിയുടെ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധേ ആകർഷിക്കുന്നത്.
യൂസഫലിയെ ഏറെ ഇഷ്ടപ്പെടുന്ന ബഷീർ സ്വന്തം ഭാവനയിലാണ് ചിത്രം ആവിഷ്കരിച്ചത്. മൂന്നടി നീളത്തിലും, രണ്ടടി വീതിയിലുമാണ് ചിത്രം. ചിത്രം ഒരിക്കൽ നേരിട്ട് കൈമാറണം എന്നാണ് കലാകാരന്റെ ആഗ്രഹം.
ചിത്രകാരന് പുറമേ മേക്ക്അപ്പ് ആര്ടിസ്റ്റ് കൂടിയാണ് ബഷീർ. ഇതിന് പുറമെ ചുമർ ചിത്രങ്ങളും, ത്രീഡി ചിത്രങ്ങളും വരയ്ക്കാറുണ്ട്. കലാപ്രവർത്തനത്തിന് ബഷീറിന് കുടുംബവും പൂർണ്ണ പിന്തുണയാണ് നൽകുന്നത്.