Share this Article
വയോധികയായ അമ്മയെ കസേരയില്‍ നിന്ന് നിലത്തേക്ക് വലിച്ചിട്ടു; അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍
വെബ് ടീം
posted on 14-12-2023
1 min read
DAUGHTER IN LAW ARRESTED

കൊല്ലം: വയോധികയെ മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് അറസ്റ്റിലായത്.

 കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. 

കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. ഇത് ഒരു വര്‍ഷം മുന്‍പുള്ള ദൃശ്യങ്ങളെന്നും യുവതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. 80കാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്.  വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്‌.

വയോധികയെ യുവതി വീട്ടിനകത്ത് വച്ച് മര്‍ദിക്കുന്നതും രൂക്ഷമായി വഴക്കുപറയുന്നതും വീഡിയോയില്‍ കാണാം.  യുവതിയെയും വയോധികയയെും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളും ദൃശ്യങ്ങളില്‍ ഉണ്ട്. മറ്റൊരാളാണ് വീഡിയോ പകര്‍ത്തിയതെന്നും വ്യക്തമാണ്. 

വയോധികയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നത് കേള്‍ക്കാം. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. തുടര്‍ന്ന് യുവതി ഇവരെ ശക്തിയായി പിടിച്ച് തറയിലേക്ക് വലിച്ചിടുന്നു. നിലത്തുവീണ ഉടനെ ഇവര്‍ സഹായം ആവശ്യപ്പെടുന്നതും കേള്‍ക്കാം. ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നൊക്കെ ഒരാള്‍ വയോധികയോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ പൊലീസ് സ്‌റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇദ്ദേഹം പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയും തന്റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. അതിനിടെ യുവതി വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും മോശമായി സംസാരിക്കുന്നതും കേള്‍ക്കാം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories