Share this Article
അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചു: അമ്മ മരിച്ചു, മകൻ ആശുപത്രിയിൽ
വെബ് ടീം
posted on 17-07-2023
1 min read
accident at MC Road,mother dies

കൊല്ലം:കാറ് സ്കൂട്ടറിൽ ഇടിച്ച്  സ്കൂട്ടറിൽ സഞ്ചരിച്ച  ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ  ഓടിച്ച ഇവരുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എം സി റോഡിൽ കൊട്ടാരക്കര കലയപുരത്താണ് അപകടം.  ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും. 


ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories