Share this Article
കനത്ത മഴയില്‍ പള്ളി തകര്‍ന്നു; 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് തകര്‍ന്നത്
വെബ് ടീം
posted on 05-07-2023
1 min read
Church Collapsed In Pathanamthitta Thiruvalla

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു. തിരുവല്ല നിരണത്ത് പള്ളി തകര്‍ന്നു വീണു. പനച്ചിമൂട് എസ് മുക്കിലെ സിഎസ്ഐ പള്ളിയാണ് തകര്‍ന്നു വീണത്.ഇന്ന് രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്ന്‌ വീണത്. ഏകദേശം 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. തിരുമൂലപുരത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories