Share this Article
വെള്ളൂരിലെ പേപ്പര്‍ കമ്പനിയില്‍ വീണ്ടും തീപിടിത്തം
Another fire at paper company in Vellore

കോട്ടയം വെള്ളൂരിലെ പേപ്പര്‍ കമ്പനിയില്‍ വീണ്ടും തീപിടിത്തം. പുലര്‍ച്ചെ നാലരയോടെയായിരുന്നു അഗ്‌നിബാധ. ബോയ്ലറിലേക്ക് കല്‍ക്കരിയെത്തിക്കുന്ന കണ്‍വെയറാണ് കത്തിയത്.ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

കടുത്തുരുത്തി, പിറവം സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ഉത്പാദനം പുനരാരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.ഒക്ടോബര്‍ മാസത്തിലുണ്ടായ തീപിടിത്തത്തിനുശേഷം ഈ മാസം ആദ്യമാണ് ഉത്പദനം ആരംഭിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories