ചാലക്കുടിയിൽ ഡാൻസ് വസ്ത്രങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനം കത്തിനശിച്ചു.നഗരസഭ സൗത്ത് മുൻസിപ്പൽ ബസ് സ്റ്റാൻ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് ഡാൻസ് കളക്ഷനാണ് കത്തി നശിച്ചത് . രാവിലെ 6 മണിയോടെയായിരുന്നു സംഭവം..
സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻ്റിലെ ഡ്രൈവർമാരാണ് സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് കാണുന്നത്. ഉടന്‍ ചാലക്കുടി ഫയർഫോഴ്സിനെ വിവരമറിയച്ചു. ഫയര്‍ഫോഴ്സെത്തി രണ്ടു മണിക്കൂറിലധികം സമയത്തെ കഠിന പ്രയത്ന ശേഷമാണ് തീ പൂർണ്ണമായി അണച്ചത്. യുവജനോത്സവങ്ങൾ, സ്ക്കൂൾ വാർഷികങ്ങൾ, കൂടാതെ ഉത്സവക്കാലവുമായത്തിനാൽ പുതിയ ഒരു പാട് വസ്ത്ര ശേഖരം കടയില്‍ ഒരുക്കിയിരുന്നു. തീ പിടുത്തത്തില്‍ അവയെല്ലാം കത്തിനശിച്ചു.മേലൂർ പുഷ്പഗിരി സ്വദേശി അഡ്വ.ജോർജ്ജിൻ്റെ ഉടമസ്ഥതയിലുള്ള താണ് സ്ഥാപനം.പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുള്ള തായാണ് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല. ചാലക്കുടിയിലെ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരായ. സീനീയർ ഫയർ ഓഫീസർ ഷഫീഖ് അലി ഖാൻ
ഗ്രേഡ് സീനീയർ ഫയർ ഓഫീസർ എ.വി.രെജൂ' ഫയർ ഓഫീസർമാരായ രെജീഷ് ,മനു, രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.ചാലക്കുടി പോലീസും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.