Share this Article
ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ; ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
വെബ് ടീം
posted on 07-09-2023
1 min read
81-yr-old Man Death At Kadambazhipuram Palakkad.

പാലക്കാട്: ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം ആലങ്ങാട് ആണ് സംഭവം. ടിവി നിവാസിൽ പ്രഭാകരൻ നായർ (81) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാന്തകുമാരി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും അഗ്നിശമന ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിച്ചു. അതേസമയം, പ്രഭാകരൻ നായരുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.

കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മരിച്ച പ്രഭാകരൻ നായർ മറവി രോഗബാധിതനായിരുന്നു. ഇടയ്ക്ക് അക്രമസ്വഭാവം കാണിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories