Share this Article
image
64 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Two youths arrested with 64 grams of MDMA

64 ഗ്രാം എം.ഡി.എം.എ യുമായി  രണ്ട് യുവാക്കളെ ചാവക്കാട്  റെയ്ഞ്ച് എക്സൈസ്  പിടികൂടി..തൃശ്ശൂര്‍ മുണ്ടൂർ  പെരിങ്ങന്നൂർ സ്വദേശി വിനീഷ് ആന്റോ , പാവറട്ടി  സ്വദേശി ടാൻസൻ എന്നിവരാണ് പിടിയിലായത്. ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്.  

ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ എം.ഡി.എം.എ കാറിൽ കടത്തി കൊണ്ടുവന്ന്  തെക്കൻ ജില്ലകളിലേക്ക് മൊത്ത വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് എക്സെെസ് പറഞ്ഞു . ആർക്കും സംശയം തോന്നാത്ത വിധമാണ്  ഇരുവരും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് . ബാംഗ്ലൂരിലുള്ള ആഫ്രിക്കൻ വംശജരിൽ നിന്നും  ചെറിയ തുകയ്ക്ക് വാങ്ങുന്ന എം.ഡി.എം.എ  പ്രതികൾ മൂന്നിരട്ടി വിലക്കാണ് മറിച്ച് വിറ്റിരുന്നത് . ബാഗ്ലൂരിലുള്ള കച്ചവടക്കാര്‍ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് ചെറിയ പോയിന്റുകളിൽ എം.ഡി.എം.എ നിക്ഷേപിക്കും.നിക്ഷേപിച്ച സ്ഥലങ്ങള്‍ ഇരുവരേയും  വിളിച്ച് അറിയിക്കും. തുടര്‍ന്ന് ഇരുവരും എത്തി എം.ഡി.എം.എ എടുത്ത് കൊണ്ടുപോകും. പണം  അവർ പറയുന്ന പോയിന്റുകളിൽ തിരിച്ച് നിക്ഷേപിക്കും.  'ഡ്രോപ്പ് ഔട്ട്' എന്ന  ഈ  പുതിയ രീതിയാണ് മയക്കുമരുന്ന് മൊത്ത കച്ചവടക്കാർ സ്വീകരിച്ച് വരുന്നതെന്ന്  പ്രതികള്‍ എക്സെെസിനോട് പറഞ്ഞു. എം.ഡി.എം.എ വില്പന നടത്തി ആർഭാട ജീവതം നയിച്ച് വന്നിരുന്ന പ്രതികളെ  രഹസ്യ നിരീക്ഷണത്തിലൂടെയാണ്  പിടികൂടിയത്.  പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ എ.ബി , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ  സുനിൽ ടി.ആര്‍ , സി.ഇ.ഒ മാരായ കെ.വി രാജേഷ് ,  റാഫി സി.കെ , ബിജു എ.എന്‍ , വുമണ്‍ സി.ഇ.ഒമാരായ  സിജ എൻ കെ , റൂബി പി ബി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories