Share this Article
കൊച്ചിന്‍ കാര്‍ണിവെല്ലില്‍ ഇത്തവണ വന്‍ സുരക്ഷ ഒരുക്കി പൊലീസ്
This time, the police have prepared a huge security in Cochin Carnival

എറണാകുളം : കൊച്ചിൻ കാർണിവെല്ലിൽ ഇത്തവണ വൻ സുരക്ഷ ഒരുക്കി പൊലീസ്.  ഫോര്‍ട്ട്‌കൊച്ചി കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ട് എന്നിവടങ്ങളില്‍ പുതുവത്സര ആഘോഷങ്ങൾ ഉണ്ടാകും. ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികള്‍ തുടരും.

പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്‌മെന്റുകളായി തിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്‌മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.  പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. ആയിരത്തോളം പോലീസുകാരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കും. വനികളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പോലീസ് ഉണ്ടാകും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. 


ഡിസംബര്‍ 31 ന് വൈകിട്ട് 4 വരെ മാത്രമെ വൈപ്പിനില്‍ നിന്നും റോ-റോ ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയുളളു. വൈകിട്ട് 7 വരെ വൈപ്പിനില്‍ നിന്നും ജങ്കാര്‍ വഴി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പൊതുജനങ്ങളെ മാത്രം കടത്തി വിടും. 
വൈകിട്ട് 7 ന് ശേഷം റോ-റോ ജങ്കാര്‍ സര്‍വ്വീസും ബോട്ട് സര്‍വീസും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഉണ്ടാകില്ല. അതേസമയം വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വീസ് ഉണ്ടാകും. രാത്രി 12 ന് ശേഷം സര്‍വീസ് ഇരുഭാഗത്തേക്കും ഉണ്ടാകും.കർശന സുരക്ഷയാണ് ഇത്തവണ ഒരു ക്കിയിരിക്കുന്നതെന്ന് മേയർ എം അനിൽ കുമാറും പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories