Share this Article
കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റില്‍
വെബ് ടീം
posted on 16-09-2023
1 min read
YOUNG MAN MISSING FROM KOCHI KILLED IN GOA

കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തേവര സ്വദേശിയായ ജെഫ് ജോണ്‍(27) ആണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.കോട്ടയം വെള്ളൂര്‍ സ്വദേശിയായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.  ലഹരി, സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്.

2021ലാണ് തേവര സ്വദേശിയായ ജെഫ് ജോണ്‍ ലൂയിസിനെ കാണാതായത്. തുടര്‍ന്ന് മാതാവ് മകനെ കാണാനില്ലെന്ന് കൊച്ചി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തിരോധാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ജെഫ് ജോണ്‍ ലൂയിസിനെ കണ്ടെത്താനായില്ല.

 അറസ്റ്റിലായ അനില്‍ ചാക്കോയും സ്‌റ്റെഫിനും നിരവധി കേസുകളിൽ പ്രതികളാണ്. ഇരുവരും ചേര്‍ന്ന് ഗോവയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തിയതായി മറ്റൊരു കേസ് അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഗോവാ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു. ജോണിന്റെ മൃതദേഹം അവിടെ തന്നെ സംസ്‌കരിച്ചതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories