കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ആദിത്യാ ചന്ദ്രയുടെ ദുരൂഹ മരണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന സൂചനകൾ നൽകുന്ന ശബ്ദരേഖ കേരളവിഷൻ ന്യൂസിന് ലഭിച്ചു. ഈ ശബ്ദരേഖ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിൻറെ തീരുമാനം. അതിനിടെ ആദിത്യയുടെ ദുരൂഹ മരണത്തിൽ സുഹൃത്തായ അമൽ മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് കെ സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ അല്പസമയത്തിനകം പൊലീസ് ചോദ്യം ചെയ്യും.
ശബ്ദരേഖയിൽ നിന്ന്..
'ആദിത്യയുടെ മരണശേഷം ആദിത്യയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്തത് പ്രതിയെന്ന് വെളിപ്പെടുത്തൽ.പ്രതി കൂടുതൽ പെൺകുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചു''ആദിത്യയെയും ലഹരി മാഫിയയുടെ ഭാഗമാക്കാൻ ശ്രമിച്ചു'.'ആദിത്യ ജോലി ചെയ്ത ഷോപ്പിലെ മാനേജർ ലഹരി ഉപയോഗിക്കാൻ പറഞ്ഞ് നിരന്തരം ശല്യപ്പെടുത്തി'.'അയാൾ മറ്റുള്ളവരെയും ഉപയോഗിക്കാൻ പ്രേരിപ്പിച്ചു'