Share this Article
നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകർത്തു
The ambulance went out of control and smashed into an electricity post and a wall

തൃശ്ശൂര്‍  കയ്പമംഗലത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകർത്തു. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കയ്പമംഗലം ഗാർഡിയൻ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. 

ദേശീയ പാത 66  കയ്പമംഗലം അറവുശാലയിൽ രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർ ആല സ്വദേശി കൊട്ടുങ്ങൽ വീട്ടിൽ  റൻസിൽ (20) , ആശുപത്രിയിലെ നഴ്സ് വടക്കാഞ്ചേരി സ്വദേശി ശ്രീകൃഷ്ണ നിവാസിൽ അനീഷ് (20)  എന്നിവർക്കാണ് പരിക്കേറ്റത്.

ആംബുലൻസിൽ രോഗികൾ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നുപീടിക ഭാഗത്തേക്ക്  ആയിരുന്നു അപകത്തില്‍ പെട്ടത്. ഇതിനിടെ അറവുശാലയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട  ആംബുലൻസ്  വൈദ്യുതി പോസ്റ്റും  സമീപത്തെ ഓഡിറ്റോറിയത്തിൻ്റെ മതിലും ഇടിച്ചു തകർത്താണ് നിന്നത്. അപകടത്തില്‍ പരിക്കേറ്റവരെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തില്‍ ആശുപത്രിയിൽ എത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories