തൃശൂർ കേരളവർമ കോളജിൽ റീകൗണ്ടിങ്ങിൽ എസ്എഫ്ഐയ്ക്ക് ജയം. SFI ചെയർമാൻ സ്ഥാനാർഥി K S അനിരുദ്ധൻ 3 വോട്ടിനു വിജയിച്ചു. KSU സ്ഥാനാർഥി എസ് ശ്രീക്കുട്ടന് തോൽവി. ആകെ 13 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു റീ കൗണ്ടിങ്.
ആകെ വോട്ടു ചെയ്തവർ: 1878
കെഎസ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് കേരളവര്‍മ കോളജില്‍ വീണ്ടും വോട്ടെണ്ണിയത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കിയ കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയത് അപാകതയുണ്ടെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം ഒന്നിനായിരുന്നു കേരളവര്‍മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്ത് വന്നതോടെയാണ് വിവാദമായത്.