Share this Article
വിനോദസഞ്ചാരികളുടെ മനം കവർന്ന് ഓലിയരുക് വെള്ളച്ചാട്ടം
Oliyarik Falls captures the hearts of tourists

വിനോദസഞ്ചാരികളുടെ മനം കവർന്ന് ഓലിയരുക് വെള്ളച്ചാട്ടം. കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിന്റെ ആർച്ചലിലാണ് ആകർഷണീയമായ ഈ വെള്ളച്ചാട്ടമുള്ളത്. കൊല്ലം ജില്ലയിലെ അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഓലിയരുക് വെള്ളച്ചാട്ടത്തിൽ എത്താൻ കഴിയും . ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ് ഇവിടെ കാത്തിരിക്കുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തട്ടുതട്ടുകളായി ഒഴുകുന്ന വെള്ളച്ചാട്ടം ഇവിടെ എത്തുന്നവർക്ക് പുതിയൊരു അനുഭവമാണ്.

 അധികമാരും അറിഞ്ഞിട്ടില്ലാത്ത മനോഹരമായ ഈ വെള്ളച്ചാട്ടം കാണുവാൻ ഇപ്പോൾ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അവധിക്കാലങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഓലിയരുക് വെള്ളച്ചാട്ടത്തിൽ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ഏരൂർ പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories