Share this Article
മുള്ളന്‍ പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി
A porcupine was found dead after being hit by a vehicle

മുള്ളന്‍പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ എറിയാട് യൂബസാറിലാണ് വാഹനം ഇടിച്ച് ചത്ത നിലയില്‍ മുള്ളന്‍പന്നിയെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മുള്ളന്‍ പന്നിയുടെ മൃതദേഹം ഫോറസ്റ്റ് ഓഫീസ് പരിസരത്ത് സംസ്‌കരിച്ചു. മാസങ്ങളായി എറിയാട് ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങളില്‍ മുള്ളന്‍പന്നി, മയില്‍, കാട്ടുപന്നി, ഉടുമ്പ് തുടങ്ങിയ വന്യ ജീവികളെ ധാരാളമായി കാണപ്പെടുന്നുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories