Share this Article
രാജു മണ്ഡൽ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
വെബ് ടീം
posted on 30-11-2023
1 min read
RAJU MANDAL MURDER CASE

കൊച്ചി : അസം സ്വദേശി രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. അസം സ്വദേശികളായ ബബുൽ ചന്ദ്ര ഗോഗോയ്, അനൂപ് ബോറ എന്നിവരെയാണ് ശിക്ഷിച്ചത്.  മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

2014 ഡിസംബർ 20-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ വെങ്ങോല പുത്തൂരാൻ കവല ഭാഗത്ത് പ്രവർത്തിക്കുന്ന താറാവ് ഫാമിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ പെരുമ്പാവൂർ പൊലീസ് അസമിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 

ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories