കൊച്ചി:ഇതരമതസ്ഥനെ പ്രണയിച്ചതിന് പതിനാലുകാരിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ആലുവയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.സഹപാഠിയുമായുള്ള പെൺകുട്ടിയുടെ അടുപ്പമറിഞ്ഞ പിതാവ് ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം സഹപാഠി നൽകിയ മൊബൈൽ ഫോൺ പെൺകുട്ടിയുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഇതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിലാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്.
കുട്ടിയുടെ ശരീരമാസകലം കമ്പിവടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും വായിൽ ബലംപ്രയോഗിച്ച് വിഷം ഒഴിച്ചുകൊടുക്കുകയുമായിരുന്നു. പതിനാലുകാരിയുടെ നില ഗുരുതരമാണ്. പിതാവിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.