Share this Article
സമൂഹത്തിന് മാതൃകയായി ഒരു ട്രാന്‍സ്ജെന്റര്‍ കൂട്ടായ്മ
A transgender community as a role model for society

വേര്‍തിരിവുകളും പ്രതിസദ്ധികളും മറികടന്ന് സ്വന്തമായൊരു തൊഴിലിടം കണ്ടെത്തുക എന്നത് ചെറിയ കാര്യമല്ല.അങ്ങനൊരു സംരഭം തുടങ്ങി സമൂഹത്തിന് മാതൃകയാവുകയാണ് ഒരു ട്രാന്‍സ്‌ജെന്റര്‍ കൂട്ടായ്മ. ലക്ഷ്യ ജ്യൂസ് കൗണ്ടറില്‍ ആകെ തിരക്കാണ്.സ്‌പെഷ്യല്‍ സോഡകള്‍ മുതല്‍ ലസ്സിയും ജ്യൂസുകളും ഉണ്ടാക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. അച്ചാര്‍ സോഡയും,മിക്‌സ്ഡ് വെറൈറ്റികളും പതിനഞ്ചോളം ജ്യൂസുകളുമെല്ലാം ഈ ഒരൊറ്റ കൗണ്ടറില്‍ ലഭ്യമാണ്.

എന്നാല്‍ പാനിയങ്ങളിലെ വൈവിധ്യങ്ങള്‍ക്ക് പുറമെ സംരഭകരായ അമൃത ജോസഫും അനാമികയും  മിഥുനുമൊക്കെയാണ് ജ്യുസ് കൗണ്ടറിലെ താരങ്ങള്‍.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് കുടുംബശ്രിയിലൂടെ സ്വന്തമായൊരു വരുമാനമാര്‍ഗം കണ്ടെത്തുകയാണിവര്‍.

തൊഴിലിടത്തിലും ജ്യുസ് നിര്‍മ്മാണത്തിലുമെല്ലാം ഇവര്‍ സന്തുഷ്ടരാണ്.കൂടെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് ഇനിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും സമൂഹത്തിന്റെ അംഗീകാരം ഉണ്ടാകണമെന്നതുമാണ് ഇവരുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories