Share this Article
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർ വൈ എഫ് പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊല്ലം നഗരത്തിൽ ആർ വൈ എഫ് പ്രതിഷേധ പ്രകടനം നടത്തി.  മുഖ്യമന്ത്രി നിങ്ങൾ നഗ്നനാണ് എന്ന ബാനർ ഉയർത്തി  പെരുമ്പറ കൊട്ടി മുഖ്യമന്ത്രിയുടെ മുഖം മൂടി അണിഞ്ഞും ചെരുപ്പ് മാല ചാർത്തിയുമായിരുന്നു പ്രതിഷേധം. കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്തു നിന്നാരംഭിച്ച പ്രകടനം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ്   വിഷ്ണു മോഹനൻ ഉദ്ഘാടനം ചെയ്തു ചെയ്തു. ആർ. വൈ എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട അധ്യക്ഷനായി. നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories