ആലപ്പുഴയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണ് മരിച്ചത്.
ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. ലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.