Share this Article
കുന്നംകുളം നഗരത്തില്‍ ലോറിയും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം
A lorry collided with a mini pickup lorry in Kunnamkulam city

കുന്നംകുളം നഗരത്തില്‍  ടോറസ് ലോറിയും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി പിക്കപ്പ് ലോറിയിലുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. എറണാകുളം ചേരാനെല്ലൂർ സ്വദേശി   27 വയസ്സുള്ള അഖിൽ ജോണിനാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ ആയിരുന്നൂ അപകടമുണ്ടായത്.തൃശ്ശൂർ ഭാഗത്തുനിന്നും  കോഴിക്കോട് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന മിനി പിക്കപ്പ് ലോറിയും എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി പിക്കപ്പ് ലോറി റോഡിൽ മറിഞ്ഞു. തുടർന്ന് മറ്റു യാത്രക്കാരും  കുന്നംകുളം പോലീസും സ്ഥലത്തെത്തി വാഹനത്തിൽ നിന്നും യുവാവിനെ പുറത്തെടുത്തു.ഉടന്‍   കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ എത്തി യുവാവിനെ

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി  അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories