Share this Article
പുല്ലരിയാന്‍ പോയ ആളുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍; കടുവയെ പിടിക്കാതെ മൃതദേഹം മാറ്റില്ലെന്ന് നാട്ടുകാർ; പ്രതിഷേധം ;
വെബ് ടീം
posted on 09-12-2023
1 min read
HALF EATEN BODY WAS FOUND AT WAYANAD BATHERI TIGER ATTACK SUSPECT

കല്‍പ്പറ്റ:വയനാട് സുല്‍ത്താന്‍ ബത്തേരിക്ക് സമീപം  വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.  മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശി പ്രജീഷ് (36) ആണ് മരിച്ചത് .  മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്‌ കണ്ടെത്തിയത്. പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍  പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്. കടുവയെ പിടിക്കാതെ മൃതദേഹം മാറ്റില്ലെന്ന് നാട്ടുകാർ.കടുവയെ മയക്കുവെടി വയ്ക്കുന്ന കാര്യത്തെ കുറിച്ച് വനംവകുപ്പ് പരിശോധന തുടങ്ങിയതായാണ്   ലഭിക്കുന്ന റിപ്പോർട്ടുകൾ.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories